Sunday, July 20, 2008

കുറസോവയുടെ 'രക്ത സിംഹാസനം'

ചിലന്തി വല കാടും അതിന് നടുക്കുള്ള കോട്ടയും അവിടത്തെ അധികാരത്തിനായി പരസ്പരം പൊരുതുന്ന കുറെ പ്രഭുക്കന്മാരുടെയും കഥയാണ് അകിര കുറസോവയുടെ " ത്രോണ്‍ഓഫ് ബ്ലഡ്" അഥവാ "രക്ത സിംഹാസനം". ഷേക്ക്‌സ്പെയര്‍ ദുരന്ത നാടകം മാക്ബതിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമാണ് "കുമോണോസു ജോ" എന്ന് ജാപ്പനീസ് പേരുള്ള ഈ ക്ലാസിക് ചിത്രം ചിലന്തി വല കോട്ട എന്നാണു ആ വാക്കിന്റെ അര്‍ത്ഥം. സെവെന്‍ സാമുറൈസ്‌ (1954)ന്റെ വന്‍വിജയത്തിന് അന്‍പത്തി ഏഴില്‍ പുറത്തിറങ്ങിയ ത്രോണ്‍ഓഫ് ബ്ലഡ് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. ചിത്രീകരണത്തിനായി സ്പൈടെര്‍ വെബ് കോട്ട തന്നെ സെറ്റിട്ടു. മാക് ബത്തിനെ അടിസ്ഥാനമാക്കിയാണെങ്കിലും ജാപ്പനീസ് പശ്ചാത്തലത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ കുറസോവ മക്ബതി ലുള്ളതിനെക്കാള്‍ വിശദാംശങ്ങളും കഥാ സന്ദര്‍ഭങ്ങളും ത്രോണ്‍ ഓഫ് ബ്ലഡില്‍ കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും അവസാനിക്കാത്ത ദുരാഗ്രഹങ്ങളുടെ ഇരകളായി മണ്ണടിഞ്ഞു പോയവരുടെ ആത്മാക്കള്‍ വിഹരിക്കുന്ന മായയുടെ കോട്ടയെ കുറിച്ചു പാടുന്ന കോരസിലാണ്സിനിമ ആരംഭിക്കുന്നത് . മൂടല്‍ മഞ്ഞു നിറഞ്ഞ ഫ്രെയിമില്‍ ഒരു കോട്ടയുടെ അവിശിഷ്ടങ്ങള്‍കാണാം .ചിത്രത്തില്‍ നിരന്തര സാനിദ്ധ്യമാണ്ഈ മൂടല്‍ മഞ്ഞു. ഫ്രെയിമില്‍ വീണ്ടും നിറയുന്ന മൂടല്‍ മഞ്ഞു മാറുമ്പോള്‍ സ്പൈടെര്‍ വെബ് കാസില്‍ തെളിഞ്ഞു വരുന്നു. കോട്ടയുടെ അധിപനായ സുസുകി പ്രഭുവിനെതിരെ കലാപം നയിച്ച ഫുജിമാക്കിയെ സേനാ ധിപന്മാരായ വാഷിസു തകെടോകിയും ( തോഷിരോ മിഫ്യുന്‍) മികി യോഷിഅകിയും ( ചിയാക്കി മിനൊരു) പരാജയപ്പെടുത്തുന്നു. പ്രഭുവിനെ ആജ്ഞ അനുസരിച്ച് കോട്ടയിലേക്ക് വരുന്ന മികിയും വഷിസുവും ചിലന്തിവല കാട്ടില്‍കോരി ചൊരിയുന്ന മഴയില്‍ ഒരു ദുര്‍മന്ത്രവാദിനിയെകാണുന്നു.
ആഗ്രഹങ്ങളില്‍ കുരുങ്ങി കിടക്കുന്ന ജീവിതത്തിന്‍റെ നശ്വരതയെയും ചാക്രികതയെയും കുറിച്ചു പാടുന്ന മന്ത്രവാദിനി വാഷിസുവിന്റെയും മികിയുടെയും ഭാവി പ്രവചിക്കുന്നു. വാഷിസു ആദ്യം വടക്കന്‍ കോട്ടയുടെയും പിന്നീട് ചിലന്തി വലകോട്ടയുടെ തന്നെയും അധിപനാകുമെന്നും മികി ഒനാം കോട്ടയുടെ അധികാരിയാകുമെന്നും ഒരു നാള്‍ അയാളുടെ മകനാകും ചിലന്തി വലകോട്ട ഭരിക്കുകയെന്നും അവള്‍ പറയുന്നു. പരിഹസിച്ചു ചിരിക്കുന്ന അവരോട് " സ്വന്തം ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് നോക്കാന്‍ ഭയക്കുന്ന വിചിത്ര ജീവികളാണ് മനുഷ്യര്‍ എന്ന് അവള്‍ തിരിച്ചു പരിഹസിക്കുന്നു. അവരുടെ മനസ്സിലുള്ള ആഗ്രഹങ്ങളാണ് മന്ത്ര വാദിനി പ്രവചിക്കുന്നതെന്ന് തുടര്‍ന്നുള്ള സീനില്‍ അവരുടെ സംഭാഷണങ്ങളില്‍ നിന്നു വ്യക്തമാകുന്നു. എന്നാല്‍ പ്രഭുവിനെ കാണുന്ന അവര്‍ അത്ഭുത സ്ഥബ്ധരാകുന്നു. വാഷിസുവിനെ വടക്കന്‍ കോട്ടയുടെയും മികിയെ ഒനാം കോട്ടയുടെയും തലവന്മാരാക്കികൊണ്ട് പ്രഭു ഉത്തരവിറക്കുന്നു. ഈ രംഗത്ത്‌ മിഫ്യുനും മിനോരുവും കഥാ പാത്രങ്ങളുടെ ഭാവ വ്യത്യാസങ്ങള്‍ വിദഗ്ധമായി അവതരിപ്പിക്കുന്നു.
തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വാഷിസുവിന്റെ ഭാര്യ അസാജി (യമാട ഇസുസു ) കടന്നു വരുന്നു. ദുരാഗ്ര ഹിയായ അസിജി വാഷിസുവിന്റെ മനസു മാറ്റുന്നു. മഹാപ്രഭുവിനോട് വിശ്വസ്തനായ , സ്വന്തം നേട്ടങ്ങളില്‍ സംത്ര്പ്തനായ വഷിസു അസാജിയുടെ വാക്ചാതുര്യത്തില്‍ മനം മാറി , തന്നെ സന്ദര്‍ശിക്കാനെത്തിയ പ്രഭുവിനെ ചതിച്ചു കൊലുന്നു. പ്രഭുവിന്റെ മകനും മറ്റൊരു സെനാധിപനായ നോരിയാസുവും രക്ഷപ്പെട്ടു, സഹായത്തിനായി ചിലന്തി വല കോട്ടയില്‍ മികിയുടെ അടുത്തെത്തുന്നു. എന്നാല്‍ വഷിസുവിന്റെ സ്നേഹിതനായ മികി അവരെ സഹായിക്കുന്നില്ല. പക്ഷെ അപ്പോഴും വാഷിസു മികിയെ പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. പ്രഭുവിന്റെ മൃത ദേഹവുമായി അയാള്‍ കോട്ടയില്‍ പ്രവേശിക്കുന്നു. പരസ്പരം സംശയിക്കുന്ന മികിയെയും വാഷിസുവിനെയും തന്മയത്വത്തോടെ അവതരിപ്പിക്കപെടുന്നു. തുടര്‍ന്നു അസീജിയുടെ പ്രേരണയില്‍ വാഷിസു മിക്കിയെയും ചതിയില്‍ വധിക്കുന്നു. പക്ഷെ അയാളുടെ മകന്‍ രക്ഷപ്പെടുന്നു. അന്ന് രാത്രി വാഷിസുവിന്റെ കോട്ടയിലെ വിരുന്നില്‍ മികിയുടെ പ്രേതം പ്രത്യക്ഷപെടുന്നു. മാക്ബതിലെ വിഖ്യാതമായ രംഗം മിഫ്യുനിന്റെ അഭിനയ ചാതുര്യത്താല്‍ അവിസ്മരനീയമാകുന്നു.

വാഷിസുവിനെതിരെ ഒന്നിക്കുന്ന നോരിയാസുവും പ്രഭു പുത്രനും മിക്കിയുടെ മകനും ചിലന്തിവല കോട്ടയിലേക്ക് പട നയിക്കുന്നു . കോരിച്ചൊരിയുന്ന മഴപെയ്യുന്ന അന്ന് രാത്രി വാഷിസു ദുര്‍മന്ത്രവാദിനിയെ കാണാന്‍ വീണ്ടും കാട്ടിലേക്ക് പോകുന്നു . ചിലന്തി വല കാട്ടിലെ മരങ്ങള്‍ കൊട്ടയ്ക്കെതിരെ യുദ്ധം ചെയ്യനിരങ്ങുന്നത് വരെ അയാള്‍ സുരക്ഷിതനാണെന്ന് അവള്‍ പറയുന്നു. അയാള്‍ ഇതു തന്റെ പടയാളികളെ അറിയിച്ച് അവരെ ഉത്തേജിപ്പിക്കുന്നു. എന്നാല്‍ പിറ്റേന്ന് കാലത്തു വാഷിസു കാണുന്നത് കനത്ത മൂടല്‍ മഞ്ഞില്‍ കൊട്ടക്കെതിരെ നീങ്ങുന്ന വൃക്ഷങ്ങലെയാണ്. യഥാര്‍തത്തില്‍ നോരിയാസുവിന്റെ പടയാളികള്‍ മരങ്ങള്‍ മുറിച്ചെടുത്തു അവ മറയാക്കി നീങ്ങുന്നതായിരുന്നു അത്. ദുര്മാന്ത്രവാടിനിയുടെ പ്രവചനം സത്യമായെന്നു കരുതി പരിഭ്രാന്തരായ സ്വന്തം പടയാളികള്‍ തന്നെ വാഷിസുവിനെ വധിക്കുന്നു. വാഷിസു അമ്പേറ്റു വീഴുന്ന ക്ലൈമാക്സ് രംഗം ചിത്രീകരിക്കാന്‍ കുറസോവ യഥാര്ത്ഥ അമ്പെയ്തുകാരെ തന്നെയാണ് ഉപയോഗിച്ചത്. ഭയന്കരമായ ശര വര്ഷവും മരണത്തെ മുന്നില്‍ കാണുന്ന വാസിസുവുമെല്ലാം അങ്ങേയറ്റം തന്മയത്വത്തോടെ ചിത്രീകരിച്ചിരിക്കുന്നു. കമ്പ്യുട്ടെരും ഗ്രാഫിക്സുമോന്നും ഇല്ലാത്ത അക്കാലത്ത് വാഷിസുവിന്റെ കഴുത്തില്‍ അമ്പ്‌ തുളഞ്ഞു കയറുന്ന ഒറ്റ രംഗം മതി ഈ ചിത്രം ഓര്‍മ്മിക്കപെടാന്‍.
തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട shakespear കൃതിയായ മാക്ബെതിനോട് അങ്ങേയറ്റം നീതി പുലര്‍ത്തി കൊണ്ടു തന്നെ കുറസോവ ഒരു ക്ലാസിക് ചിത്രം കൂടി ലോക സിനിമക്കു സമ്മാനിച്ചു. പശ്ചാത്തല ത്തില്‍ പതിവിനു വിപരീതമായി ഓടക്കുഴല്‍ സന്ഗീതമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ മിക്കവാറും എല്ലാ സീനുകളും ഒന്നിലേറെ ക്യാമെരകള്‍ ഉപയോഗിച്ചു ചിത്രീകരിച്ചത് പോലെ പരീക്ഷനാത്മകമായ പല സാംകേതികതകളും ഈ ചിത്രത്തില്‍ കുറസോവ ഉപയോഗിക്കുന്നു. മുറുക്കമുള്ള തിരക്കഥയും പ്രഗല്‍ഭരായ അഭിനേതാക്കളും അതിന് കൂട്ടവുകയും ചെയ്തു. എന്നാല്‍ , 17 വര്‍ഷത്തിനിടയില്‍ കുറസോവയുടെ 17- ല് 16 ചിത്രങ്ങളിലും അഭിനയിച്ച , തോഷിരോ മിഫ്യുനിന്റെ പ്രകടനം തന്നെയാന്നു ചിത്രത്തിന്‍റെ ഹൈലെഇറ്റ് .
ചിത്രത്തിന് പശ്ചാത്തലമാകുന്ന ചിലന്തി വല കാടും കോട്ടയും മനുഷ്യന്റെ ദുരാഗ്രഹന്ങളെ പ്രതി നിധീകരിക്കുന്നു. ആര്ക്കും വഴിതെട്ടിയെക്കാവുന്ന കാടും അതിന് നടുവിലെ കോട്ടയില്‍ സുരക്ഷിതനാണെന്ന് കരുതുന്ന വാഷിസുവുമെല്ലാം ആഗ്രഹങ്ങളുടെ ചിലന്തി വലയില്‍ കുടുങ്ങി പോകുന്ന മനുഷ്യരെ തന്നെയാണ് സൂചിപ്പിക്കുന്നത്. ആ കാട്ടില്‍ വഴി തെറ്റാതിരിക്കാന്‍ വേണ്ട നിര്‍ദേശവും നോരിയാസുവിലൂടെ കുറസോവ നല്‍കുന്നുണ്ട്. അവസാന യുദ്ധത്തിനായി ചിലന്തി വലകാട്ടിലേക്ക് പ്രവേശിക്കുന്ന പടയാളികളോട് നോരിയാസു പറയുന്നു. ' വഴിയെന്ന് തോന്നുന്നതെല്ലാം പിന്തുടരാതെ നേരെ മാത്രം സഞ്ചരിക്കുക'. കൂടാതെ രക്തത്തെ രക്തം കൊണ്ടു കഴുകി കളയാന്‍ ശ്രമിക്കുന്ന വിഡ്ഢികളുടെ കഥ കൂടിയാണ് രക്ത സിംഹാസനം. യഥാര്‍ത്ഥത്തില്‍ വാഷിസുവിന്റെ വിധിയാണോ അതോ ദുരാ ഗ്രഹങ്ങലാണോ അയാളുടെ പതനത്തിനു കാരണം എന ഒരു സമസ്യ കൂടി മുന്നോട്ടു വച്ചാണ് ചിത്രം അവസാനിക്കുന്നത്.

4 comments:

  1. കുറോസവ എന്നല്ലേ..കുറസോവ എന്നാണോ

    ReplyDelete
  2. പരിചയപ്പെടുത്തലിനു നന്ദി..

    ReplyDelete
  3. യുദ്ധവും അധികാരവുമൊക്കെ വിഷയങ്ങളായിട്ടുള്ള മറ്റൊരു മനോഹരമായ അകിറ കുറോസവ ചിത്രമാണ് “Ran". അതും ഒരു ഷേക്‍സ്പീയര്‍ നാടകത്തെ അടിസ്ഥാനമാക്കി തന്നെ; King Lear.

    അദ്ദേഹത്തിന്റെ ഏറ്റവും ഹൃദയസ്പര്‍‌ശിയായ സിനിമയായി എനിക്ക് തോന്നിയിട്ടൂള്ളത് ‘Ikiru' ആണ്; നാട്ടില്‍ അത് "The doomed" എന്ന പേരിലാണ് ഒരു ഫിലിം സൊസൈറ്റി സ്ക്രീനിംഗില്‍ കണ്ടത്. (“ഓര്‍മക്കായി” എന്ന മലയാള ചിത്രത്തിന് അതിന്റെ കഥയുമായി ഒരു വിദൂരബന്ധമുണ്ട്.)

    ReplyDelete
  4. ശരിയാണ് റോബി , കുറൊസാവ (Akira Kurosawa) തന്നെ ആണ് ശരി. പലപ്പോളും തിരുത്താന്‍ നോക്കിയിട്ടും ആവര്‍ത്തിക്കപ്പെട്ടു പോകുന്ന ഒരു തെറ്റാണു അത് . ഒന്നു കൂടെ ഓര്‍മിപ്പിച്ചതിനു നന്ദി .

    തോമ്മോ..

    റാന്‍ ഞാന്‍ കണ്ടിട്ടില്ല . കാണാന്‍ ശ്രമിക്കാം. കുറോസവയുടെ തന്നെ അധികം പടങ്ങളൊന്നും കണ്ടിട്ടില്ല. ikru മുഴുവനായും കാണാന്‍ പറ്റിയില്ല . കോളേജില്‍ ഫിലിം ക്ലബില്‍ വച്ചായിരുന്നു അത് . അന്ന് ആ ഷോയുടെ ഉത്തര വാദിത്വംഉണ്ടായിരുന്നതിനാല്‍ നന്നായി കാണാന്‍ പറ്റിയല്ല. എന്തായാലും കണ്ടത് വച്ചു നല്ല പടമാണെന്ന് എനിക്കും തോന്നി. കാണാന്‍ ശ്രമിക്കാം.

    ReplyDelete