Showing posts with label ക്ലാസിക്‌. Show all posts
Showing posts with label ക്ലാസിക്‌. Show all posts

Thursday, February 18, 2010

സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍ എഗൈന്‍ സ്പ്രിംഗ്

മമ്മൂട്ടിയും, മോഹന്‍ലാലും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും ആരാധകരുള്ള സിനിമാക്കാരന്‍ കിം കി ദുക് ആണെന്ന് പറഞ്ഞാല്‍, അതിശയോക്തിയാവുമെങ്കിലും അല്പം സത്യമില്ലാതില്ല. കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്രമേളയില്‍, ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ചിത്രങ്ങളിലൊന്ന് ദുക്കിന്റെ ഡ്രീം ആയിരുന്നു. ധന്യ തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിനും രണ്ടു മണികൂര്‍ മുന്‍പ് തന്നെ ക്യൂ കോമ്പൌണ്ടും കഴിഞ്ഞു റോഡിലേക്ക് നീണ്ടു. പൊരി വെയിലത്ത് രണ്ടു മണികൂര്‍ ക്യൂ നിന്ന്, ലാല്‍ പടത്തിന്റെ ഫസ്റ്റ് ഷോയുടെതുപോലെ അടിപിടിയും കഴിഞ്ഞ്, ഒരു വിധം ഉള്ളിലെത്തിയിട്ടും, കിം ഫലം, പടം മുഴുവന്‍ നിന്നു കാണേണ്ടി വന്നു. ഒറ്റയ്ക്കായിരുന്നില്ല, ദുക്കിന്റെ ആരാധകര്‍ കുറേപേര്‍ വേറെയും ഉണ്ടായിരുന്നു, സിനിമ കണ്ടു 'നില്‍ക്കാന്‍' . ആദ്യമായി കാണുന്ന ആ ദുക് ചിത്രം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും, കിമ്മിന്റെ ബാക്കി സിനിമകള്‍ കാണണം എന്നുറപ്പിച്ചാണ് തിയേറ്റര്‍ വിട്ടത്.

കിമ്മിനെ ലോകം മുഴുവന്‍ പ്രശസ്തനാക്കിയ സിനിമ, അദ്ദേഹത്തിന്റെ ഏഴാമത്തെ ചിത്രമായ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍ ആന്‍ഡ്‌ എഗയിന്‍ സ്പ്രിംഗ് ആണ്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെ ദക്ഷിണകൊറിയയില്‍ വിമര്‍ശകര്‍ക്കും, കാണികള്‍ക്കും അത്ര പ്രിയപ്പെട്ടവനല്ല, കിം. ഭീകരവും ബീഭത്സവുമായ അക്രമ രംഗങ്ങളാല്‍ സമൃദ്ധമായിരുന്നു കിമ്മിന്റെ അതു വരെയുള്ള ചിത്രങ്ങളെല്ലാം. സാഡിസത്തിന്റെയും മസോക്കിസത്തിന്റെയും നേരിട്ടുള്ള ചിത്രീകരണം എന്നുവരെ വിശേഷിപ്പിക്കപ്പെട്ടവയാണ് ഔപചാരികമായ സിനിമ പരിശീലനമൊന്നും നേടിയിട്ടില്ലാത്ത ദുകിന്റെ 'ഐസ്ല്‍' തുടങ്ങിയ ചിത്രങ്ങള്‍. എന്നാല്‍ ഈ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി, അക്രമങ്ങളെ നേരിട്ട് ചിത്രീകരിക്കാതെ, അഹിംസയുടെയും, സെന്‍ ബുദ്ധിസത്തിന്റെയും കഥ പറയുകയാണ്‌ മനോഹരമായ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍. - വസന്തം, ഹേമന്തം, ശരത്, ശിശിരം പിന്നെയും വസന്തം!

വളരെ ലളിതമായ, കഥയെന്നു പോലും പറയാനില്ലാത്ത പ്രമേയമാണ്, അഞ്ചു അധ്യായങ്ങളായി ചിത്രീകരിക്കപ്പെട്ട സ്പ്രിംഗ് പറയുന്നത്. കടും പച്ച നിറത്തിലുള്ള ഒരു കാടിന്റെ നടുവിലെ, തടാകത്തില്‍ ഒഴുകിനടക്കുന്ന ആശ്രമമാണ് കഥയുടെ പശ്ചാത്തലം. ഒന്നാമധ്യായമായ 'വസന്ത'ത്തില്‍, ആശ്രമത്തില്‍ ബാലനായ തന്റെ ശിഷ്യന്(Seo Jae Kyung) ജീവിത പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ബുദ്ധസന്യാസിയെ(Oh Young Soo) കാണാം. അറ്റത്തൊരു വെള്ള വരയുടെ വ്യത്യാസം മാത്രമേ, മരുന്ന് ചെടിയും, വിഷ ചെടിയും തമ്മിലുള്ളൂ എന്ന് അദ്ദേഹം അവനെ പഠിപ്പിക്കുന്നു. നിഷ്കളങ്കനായ ബാലന്റെ വിനോദങ്ങള്‍- മത്സ്യത്തിന്റെയും പാമ്പിന്റെയും തവളയുടെയും പുറത്തു കല്ലുകെട്ടി രസിക്കുന്ന കുട്ടിയെ - സന്യാസി തടയുന്നില്ല. പകരം, അവന്റെ പുറത്തും അതു പോലെ ഒരു കല്ല്‌ കെട്ടിവച്ചിട്ടു പറയുന്നു: "നീ ഉപദ്രവിച്ച ഏതെന്കിലും ഒരു ജീവി മരിക്കുകയാണെങ്കില്‍ ഈ കല്ല്‌ ജീവിതകാലം മുഴുവന്‍ നീ, നിന്റെ ഹൃദയത്തില്‍ ചുമക്കും."

Sunday, August 3, 2008

ഫെല്ലിനിയുടെ ലാ സ്ത്രാദ



ലോക യുദ്ധാനന്തര ഇറ്റാലിയന്‍ സിനിമയിലെ മഹാ രഥനായിരുന്നു ഫെദേരികോ ഫെല്ലിനി . നിയോ -റിയാലിസ്റിക് പ്രസ്ഥാനത്തിന്‍റെ വക്താവായ അദ്ദേഹത്തിന്‍റെ പ്രശസ്ത സിനിമയാണ് ലാ സ്ത്രാദ (The Road). തന്റെ ഇഷ്ടപെട്ട ബിംബങ്ങളില്‍ ഒന്നായ സര്‍ക്കസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇതു. മൂന്നു തവണ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയ ഫെല്ലിനിക്ക് ആ ബഹുമതി ആദ്യമായി സമ്മാനിച്ചത്‌ 1954 ഇല്‍ പുറത്തിറങ്ങിയ ലാ സ്ട്രാദ ആയിരുന്നു.
ഒരു കടല്‍ തീരത്തു നിന്നു ആരംഭിച്ചു മറ്റൊരു കടല്‍ തീരത്തു അവസാനിക്കുന്ന , രണ്ടു മനുഷ്യരുടെ കഥയാണ് ലാ സ്ത്രാദ . സിനിമ ആരംഭിക്കുമ്പോള്‍ കടല്‍ തീരത്തു ചുറ്റി നടക്കുന്ന ജല്‍സോമിന (ജൂലിയെട്ടോ മസീനി ) യെ കാണാം. യുദ്ധാനന്തരം കടുത്ത ദാരിദ്ര്യത്തിലമര്‍ന്ന അവളുടെ കുടുംബത്തെയും തുടര്‍ന്നു ചിത്രീകരിക്കുന്നു. 10,000 ലിരയ്ക്ക് വേണ്ടി അമ്മ അവളെ തെരുവ് സര്‍ക്കസുകാരനായ സെമ്പാനോക്ക് (ആന്റണി ക്വിന്‍ ) വില്‍ക്കുന്നു. ഈ രണ്ടു കഥാ പാത്രങ്ങളുടെയും ആദ്യ ചിത്രീകരണത്തിലൂടെ തന്നെ അവരുടെ സ്വഭാവം മനസിലാക്കാം. നിഷ്കളങ്ക യായ ജല്‍സോമിനയും മുരടനും ക്രൂരനുമായ സെമ്പാനോയും വിരുദ്ധമായ രണ്ടറ്റത്തു നില്ക്കുന്നു. ജല്‍സോമിനയുടെ സഹോദരി റോസയെയും കൊണ്ടുപോയത് അയാള്‍ തന്നെ ആയിരുന്നു. അവള്‍ മരിച്ചു പോയത് കൊണ്ടാണ് സെമ്പാനൊ ജല്‍സോമിനയെ തേടി വരുന്നതു. തുടര്‍ന്നു അയാള്‍ക്കൊപ്പം പോകുന്ന ജല്‍സോമിന കഠിനമായ ഏകാന്തതയിലൂടെയും അവഗണനയിലൂടെയും കടന്നു പോകുന്നു.
തന്റെ നെഞ്ചില്‍ ചുറ്റിയ ഒരു ചങ്ങല ശരീര പേശികള്‍ ഉപയോഗിച്ചു പൊട്ടിക്കുന്ന അഭ്യാസം തെരുവുകള്‍ തോറും പ്രദര്‍ശിപ്പിച്ചാണ് അയാള്‍ ജീവിക്കുന്നത്. അഭ്യാസത്തിനിടയില്‍ കോമാളിയായി വേഷം കെട്ടിയും ഡ്രം അടിച്ചും അയാളെ സഹായിക്കുകയാണ് ജെല്‍സോമിനയുടെ ജോലി.

ജല്‍സോമിനയെ സെമ്പാണോ എങ്ങനെയാണ് കാണുന്നത് എന്ന് അയാള്‍ അവളെ പരിശീലിപ്പിക്കുന്ന രംഗത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. പിന്നീട് ഒരിക്കല്‍ സെമ്പാനൊ തന്നെ പറയുന്നത് പോലെ ഒരു നായയെ പരിശീലിപ്പിക്കുന്നത് പോലെ അയാള്‍ അവളെ ഡ്രം അടിക്കാന്‍ പരിശീലിപ്പിക്കുന്നു.തുടര്‍ന്നു അവളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു അയാള്‍. അങ്ങനെ ഒരു ബാലാല്‍ക്കാരത്തിലൂടെ രതി എന്തെന്ന് അവള്‍ ആദ്യമായി അറിയുന്നു. തന്റെ ജീവിതം സെമ്പാനോയ്ക്ക് ഒപ്പമാണെന്നു മനസ്സിലാക്കുന്ന അവള്‍ അയാളെ സ്നേഹിക്കാന്‍ തുടങ്ങുന്നു. ലൈംഗിക ബന്ധത്തിന് ശേഷം ഉറങ്ങുന്ന അയാളെ ആദ്യം ഭയത്തോടെയും ഭീതിയോടെയും നോക്കുന്ന അവളില്‍ മാതൃസഹജമായ ഒരു വാത്സല്യമാണ് തുടര്‍ന്നുണ്ടാകുന്നത്. ഈ രംഗം മസീനി തന്മയത്വത്തോടെ അവതരിപ്പിക്കുന്നു.

എന്നാല്‍ തീര്‍ത്തും മുരടനും മൃദുല വികാരങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്തവനുമായ സെമ്പാനൊ അവളെ തെരുവില്‍ ഉപേക്ഷിച്ചു ഒരു വേശ്യയോടോപ്പം രാത്രി ചിലവഴിക്കാന്‍ പോകുന്നു. ആളൊഴിഞ്ഞ നഗര വീഥിയുടെ പശ്ചാത്തലത്തില്‍ തനിച്ചിരിക്കുന്ന ജെല്‍സോമിന അവഗണനയുടെയും ഏകാന്തതയുടെയും പ്രതീകമാണ്. തുടര്‍ന്നു മറ്റൊരു പ്രദേശത്ത് എത്തുന്ന അവള്‍ പ്രദര്‍ശനത്തിനു ശേഷം മുറിയില്‍ അടച്ചിടപ്പെട്ട രോഗിയായ ഒസുവല്‍ടോ എന്ന ഒരു കുട്ടിയെ കാണുന്നു . ഏകാന്തനായി നിസ്സഹായാനായി കിടക്കുന്ന അവനോടു സഹാനുഭൂതി തോന്നുന്ന അവള്‍ നൃത്തം ചെയ്തും മറ്റും അവനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു.

Sunday, July 20, 2008

കുറസോവയുടെ 'രക്ത സിംഹാസനം'

ചിലന്തി വല കാടും അതിന് നടുക്കുള്ള കോട്ടയും അവിടത്തെ അധികാരത്തിനായി പരസ്പരം പൊരുതുന്ന കുറെ പ്രഭുക്കന്മാരുടെയും കഥയാണ് അകിര കുറസോവയുടെ " ത്രോണ്‍ഓഫ് ബ്ലഡ്" അഥവാ "രക്ത സിംഹാസനം". ഷേക്ക്‌സ്പെയര്‍ ദുരന്ത നാടകം മാക്ബതിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമാണ് "കുമോണോസു ജോ" എന്ന് ജാപ്പനീസ് പേരുള്ള ഈ ക്ലാസിക് ചിത്രം ചിലന്തി വല കോട്ട എന്നാണു ആ വാക്കിന്റെ അര്‍ത്ഥം. സെവെന്‍ സാമുറൈസ്‌ (1954)ന്റെ വന്‍വിജയത്തിന് അന്‍പത്തി ഏഴില്‍ പുറത്തിറങ്ങിയ ത്രോണ്‍ഓഫ് ബ്ലഡ് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. ചിത്രീകരണത്തിനായി സ്പൈടെര്‍ വെബ് കോട്ട തന്നെ സെറ്റിട്ടു. മാക് ബത്തിനെ അടിസ്ഥാനമാക്കിയാണെങ്കിലും ജാപ്പനീസ് പശ്ചാത്തലത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ കുറസോവ മക്ബതി ലുള്ളതിനെക്കാള്‍ വിശദാംശങ്ങളും കഥാ സന്ദര്‍ഭങ്ങളും ത്രോണ്‍ ഓഫ് ബ്ലഡില്‍ കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും അവസാനിക്കാത്ത ദുരാഗ്രഹങ്ങളുടെ ഇരകളായി മണ്ണടിഞ്ഞു പോയവരുടെ ആത്മാക്കള്‍ വിഹരിക്കുന്ന മായയുടെ കോട്ടയെ കുറിച്ചു പാടുന്ന കോരസിലാണ്സിനിമ ആരംഭിക്കുന്നത് . മൂടല്‍ മഞ്ഞു നിറഞ്ഞ ഫ്രെയിമില്‍ ഒരു കോട്ടയുടെ അവിശിഷ്ടങ്ങള്‍കാണാം .ചിത്രത്തില്‍ നിരന്തര സാനിദ്ധ്യമാണ്ഈ മൂടല്‍ മഞ്ഞു. ഫ്രെയിമില്‍ വീണ്ടും നിറയുന്ന മൂടല്‍ മഞ്ഞു മാറുമ്പോള്‍ സ്പൈടെര്‍ വെബ് കാസില്‍ തെളിഞ്ഞു വരുന്നു. കോട്ടയുടെ അധിപനായ സുസുകി പ്രഭുവിനെതിരെ കലാപം നയിച്ച ഫുജിമാക്കിയെ സേനാ ധിപന്മാരായ വാഷിസു തകെടോകിയും ( തോഷിരോ മിഫ്യുന്‍) മികി യോഷിഅകിയും ( ചിയാക്കി മിനൊരു) പരാജയപ്പെടുത്തുന്നു. പ്രഭുവിനെ ആജ്ഞ അനുസരിച്ച് കോട്ടയിലേക്ക് വരുന്ന മികിയും വഷിസുവും ചിലന്തിവല കാട്ടില്‍കോരി ചൊരിയുന്ന മഴയില്‍ ഒരു ദുര്‍മന്ത്രവാദിനിയെകാണുന്നു.