
ചിലന്തി വല കാടും അതിന് നടുക്കുള്ള കോട്ടയും അവിടത്തെ അധികാരത്തിനായി പരസ്പരം പൊരുതുന്ന കുറെ പ്രഭുക്കന്മാരുടെയും കഥയാണ് അകിര കുറസോവയുടെ " ത്രോണ്‍ഓഫ് ബ്ലഡ്" അഥവാ "രക്ത സിംഹാസനം". ഷേക്ക്സ്പെയര്‍ ദുരന്ത നാടകം മാക്ബതിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമാണ് "കുമോണോസു ജോ" എന്ന് ജാപ്പനീസ് പേരുള്ള ഈ ക്ലാസിക് ചിത്രം ചിലന്തി വല കോട്ട എന്നാണു ആ വാക്കിന്റെ അര്‍ത്ഥം. സെവെന്‍ സാമുറൈസ് (1954)ന്റെ വന്‍വിജയത്തിന് അന്‍പത്തി ഏഴില്‍ പുറത്തിറങ്ങിയ ത്രോണ്‍ഓഫ് ബ്ലഡ് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. ചിത്രീകരണത്തിനായി സ്പൈടെര്‍ വെബ് കോട്ട തന്നെ സെറ്റിട്ടു. മാക് ബത്തിനെ അടിസ്ഥാനമാക്കിയാണെങ്കിലും ജാപ്പനീസ് പശ്ചാത്തലത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ കുറസോവ മക്ബതി ലുള്ളതിനെക്കാള്‍ വിശദാംശങ്ങളും കഥാ സന്ദര്‍ഭങ്ങളും ത്രോണ്‍ ഓഫ് ബ്ലഡില്‍ കൂട്ടിച്ചേര്‍ത്തു. 

ഒരിക്കലും അവസാനിക്കാത്ത ദുരാഗ്രഹങ്ങളുടെ ഇരകളായി മണ്ണടിഞ്ഞു പോയവരുടെ ആത്മാക്കള്‍ വിഹരിക്കുന്ന മായയുടെ കോട്ടയെ കുറിച്ചു പാടുന്ന കോരസിലാണ്സിനിമ ആരംഭിക്കുന്നത് . മൂടല്‍ മഞ്ഞു നിറഞ്ഞ ഫ്രെയിമില്‍ ഒരു കോട്ടയുടെ അവിശിഷ്ടങ്ങള്‍കാണാം .ചിത്രത്തില്‍ നിരന്തര സാനിദ്ധ്യമാണ്ഈ മൂടല്‍ മഞ്ഞു. ഫ്രെയിമില്‍ വീണ്ടും നിറയുന്ന മൂടല്‍ മഞ്ഞു മാറുമ്പോള്‍ സ്പൈടെര്‍ വെബ് കാസില്‍ തെളിഞ്ഞു വരുന്നു. കോട്ടയുടെ അധിപനായ സുസുകി പ്രഭുവിനെതിരെ കലാപം നയിച്ച ഫുജിമാക്കിയെ സേനാ ധിപന്മാരായ വാഷിസു തകെടോകിയും ( തോഷിരോ മിഫ്യുന്‍) മികി യോഷിഅകിയും ( ചിയാക്കി മിനൊരു) പരാജയപ്പെടുത്തുന്നു. പ്രഭുവിനെ ആജ്ഞ അനുസരിച്ച് കോട്ടയിലേക്ക് വരുന്ന മികിയും വഷിസുവും ചിലന്തിവല കാട്ടില്‍കോരി ചൊരിയുന്ന മഴയില്‍ ഒരു ദുര്‍മന്ത്രവാദിനിയെകാണുന്നു.