Monday, February 25, 2008

ബ്ലസ്സി, ഇതു പോര…...





പറഞ്ഞുവരുന്നത് കല്ക്കട്ട ന്യൂസിനെക്കുറിച്ചു തന്നെയാണ്.കാഴ്ചയുടെയും തന്മാത്രയുടെയും സംവിധായകനില് നിന്ന് ഇതല്ല പ്രതീക്ഷിച്ചത്.സസ്പെന്സും ത്രില്ലറുമൊക്കെയാണ് ഉദ്ദേശിച്ചതെങ്കില്പ്പോലും ബ്ലസ്സിക്ക് തന്റെ പ്രതിഭ ഒരുതരത്തിലും പ്രകടിപ്പിക്കാന് കഴിയാതെ പോയ ചിത്രമാണ് കല്ക്കട്ട ന്യൂസ്.
കല്ക്കത്തയിലെ ഒരു ടി.വി റിപ്പോട്ടറുടെയും, ചതിയില്പെട്ട് അവിടുത്തെ sex racket-ന്റെ കെണിയില്പെടുന്ന മലയാളി പെണ്കുട്ടിയുടെയും കഥയാണ് കല്ക്കട്ട ന്യൂസ്.കാഴ്ചയോ തന്മാത്രയോ പോലെ പറയത്തക്ക different ആയ കഥയൊന്നുമല്ല ചിത്രത്തിന്റേത്.കഥ സിനിമയായി സ്ക്രീനിലെത്തിയപ്പോള് ആദ്യ ഭാഗങ്ങള് നന്നേ ബോറാക്കിയിട്ടുണ്ട്.അവസാനഭാഗമാണ് അല്പ്പമെങ്കിലും ആശ്വാസം നല്കിയത്.
വളരെ ദുറ്ബലമായ തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാനപോരായ്മ. Spontaneous അല്ലാത്ത സംഭവപരംബരകളും സംഭാഷണങ്ങളും വളരെ നാടകീയവും കൃത്രിമവുമായി feel ചെയ്യുന്നു.അനാവശ്യസംഭവങ്ങളും കഥാപാത്രങ്ങളും ചിത്രത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു. ഒരാവശ്യവുമില്ലാതെ കുത്തിനിറച്ചതാണ് ഇന്നസെന്റിന്റെയും വിമലാരാമന്റെയും കഥാപാത്രങ്ങള്.ഈ കഥയില് മലയാളിസമാജത്തിന്റെയും അവിടുത്തെ തമ്മില്ത്തല്ലിന്റെയുമൊക്കെ ആവശ്യമെന്തായിരുന്നെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.അതുപോലെതന്നെ ദുറ്മന്ത്രവാദിയുടെ ചെയ്തിതളും. ബ്ലാക്മാജികും മണ്ണാങ്കട്ടയും... ആ ഭാഗം മാത്രമെടുത്തുനോക്കുംബോള് രസകരമായിട്ടുണ്ട്.പക്ഷേ ചിത്രത്തില് തീറ്ത്തും അനാവശ്യമാണാ ഭാഗങ്ങള്, കല്ക്കത്തയുടെ പശ്ചാത്തലചിത്രീകരണമാണ് ഉദ്ദേശിച്ചതെങ്കില്പോലും.
സ്വപ്നം കണ്ട്പേടിച്ച് ഇന്നസെന്റിന്റെ ശബ്ദം നഷ്ടപ്പെടുന്നതും പിന്നീടുള്ള കോപ്രായങ്ങളും ചിത്രീകരിച്ച ഭാഗത്ത് ബ്ലസ്സി ഒരു നാലാംകിട സംവിധായകന്റെ നിലവാരത്തിലേക്ക് താണുപോയതായി തോന്നിച്ചു.
ദിലീപ് നന്നായിചെയതിട്ടുണ്ട്.തന്റെ സ്ഥിരം ശൈലിയില്നിന്നും വ്യത്യസ്തമായി അഭിനയിക്കാന് ശ്രമിച്ചിട്ടുണ്ട്..പക്ഷേ, മീരാജാസ്മിന് , ഈ ചിത്രത്തില് വേദനാജനകാംവിധം പരാജയപ്പെട്ടുപോകുന്നു.കഥയില് പറയുന്നതു പോലുള്ള ദുരന്താനുഭവങ്ങലിലൂടെ കടന്നുപോയ ഒരു പെണ്കുട്ടിയുടെ feeling കൊണ്ടുവരാന് മീരക്ക് കഴിഞ്ഞിട്ടില്ല.തിരക്കഥയും അതിനനുവദിക്കുന്നില്ല. തംബി ആന്റണിയുടെ ഭാഗത്ത് ഇതിനേക്കാള് ഭേദം തന്മാത്രയിലെ പ്രതാപ് പോത്തനെതന്നെ കൊണ്ടുവരുന്നതായിരുന്നു.
Interval-നു ശേഷമാണ് അല്പ്പമെങ്കിലും ആശ്വാസമായത്.സാധാരണ ഒരു ത്രില്ലറിന്റെ നിലവാരത്തിലെത്താന് ബ്ലസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അവസാനഭാഗത്തെ red street ചിത്രീകരണം നന്നായി.അതുപോലെ ആദ്യ ഭാഗത്തെ ഇന്നസെന്റിന്റെ സ്വപ്നവും.
മാറ്ക്കറ്റിംഗിന്റെ ഭാഗമായി മാത്രം കൂട്ടിചേറ്ക്കപ്പെട്ട കുറേ ഗാനങ്ങളുണ്ട് ചിത്രത്തില്.കഥയുമായി ഒരു തരത്തിലും യോജിച്ചുപോകാത്ത കുറേ ഏച്ചുകെട്ടലുകള്.ബ്ലസ്സിയുടെ മുന്ചിത്രങ്ങളായ കാഴ്ചയിലെയും തന്മാത്രയിലെയും മികച്ച ഗാനങ്ങള് ചിത്രത്തിന്റെ ഘടനയില് അലിഞ്ഞുചേറ്ന്നവയായിരുന്നു. എന്നാല് ഇവിടെ മുഴച്ചിരിക്കുന്ന ഈ ഗാനങ്ങള് അത്ര മികച്ചവയുമല്ല.” എങ്ങു നിന്നു വന്ന പഞ്ചവറ്ണ്ണക്കിളി നീയോ..” എന്ന ഗാനം കൊള്ളാം. എഡിറ്റിംഗിലൊക്കെ ചില വ്യത്യാസങ്ങള് വരുത്താന് ശ്രമിച്ചിട്ടുണ്ട. അതുപോലെ S കുമാറിന്റെ ക്യാമറയും നന്നായിട്ടുണ്ട്.
സിനിമ കണ്ടിറങ്ങുംബോള്, ഓറ്ത്തുവയ്ക്കാന്‍ അധികമൊന്നും നല്കാത്ത മറ്റൊരു സാധാരണ ചിത്രമായി ബ്ലസ്സിയുടെ കല്ക്കട്ട ന്യൂസും മാറിപ്പോകുന്നു. ബ്ലസ്സിയുടെ മുന്‍ ചിത്രങ്ങളിലെ ഓരോ സീനുകളും ചെറിയ കഥാപാത്രങ്ങളും മിഴിവുള്ളതും അവിഭാജ്യവുമായിരുന്നു.തന്മാത്രയിലെ മയില്പ്പീലിത്തുണ്ടും, പള്ളിയില് വെഞ്ചരിച്ച പേനയും പോലുള്ള മികച്ച ബിംബങ്ങളൊന്നും തന്നെ കല്ക്കട്ട ന്യൂസില് കാണാനില്ല.രബീന്ദ്രസംഗീതം, ഫുട്ബോള് എന്നൊക്കെ എവിടെയോ പറഞ്ഞുകേട്ടിരുന്നെന്നു തോന്നുന്നു.
സംവിധായകന്‍ versatile ആകുന്നതൊക്കെ കൊള്ളാം.അങ്ങനെ തന്നെ ആയിരിക്കുകയും വേണം.പക്ഷേ അതിനുവേണ്ടി സ്വന്തം identity കളഞ്ഞുകുളിക്കുന്നത് ഇത്തിരി കടന്ന കൈയ്യായിപോയി.