
ലോകം കണ്ടതില്‍ വച്ചേറ്റവും സമര്‍ത്ഥനും പ്രശസ്തനുമായ കുറ്റാന്വേഷകന് വീണ്ടും വരുന്നു. ബേക്കര്‍ സ്ട്രീറ്റിലെ ബുദ്ധി രാക്ഷസന് ഡോ. വാത്സനുമായി ഇപ്രാവശ്യം വരുന്നതു പുതിയ ഒരു ദൌത്യവുമായാണ്. ലണ്ടന്‍ നഗരത്തെ കൌശലക്കാരനും ക്രൂരനുമായ വില്ലനില്‍ നിന്നും രക്ഷിക്കുക എന്നതാണ് ഹോംസിന്റെ പുതിയ വരവിന്റെ ഉദ്ദേശം. പൊതുവേ സ്ത്രീ വിഷയത്തില്‍ തീരെ തല്പരനല്ലാത്ത ഹോംസിനു അല്‍പ്പമെങ്കിലും താല്പര്യം തോന്നിയ ഐറിന് അഡലര്‍ കൂടെയുണ്ട്. പതിവിനു വിരുദ്ധമായി , കൂര്‍മ ബുദ്ധിയോറൊപ്പം ഹോംസിന്റെ ആയോധനകലകലുറെയും പ്രദര്‍ശനം പുതിയ സിനിമയില്‍ ഉണ്ടാകും.
സാഹിത്യ കൃതികളെ ആസ്പദമാക്കി ഒരുക്കപെടുന്ന ചലച്ചിത്രങ്ങള്‍ക്ക് മുന്നില്‍ വലിയ ഒരു വെല്ലുവിളിയുണ്ട്. ഭാവനാസമ്പന്നനായ സഹൃദയന്റെമനസ്സില്‍ അവന് സൃഷ്ടിച്ചിട്ടുള്ള കഥാപാത്രങ്ങളെയും , കഥാ പരിസരങ്ങളെയും അതിശയിക്കുന്ന വിധത്തില്‍, അതിലും മികച്ചതായി തിരശ്ശീലയില്‍ എത്തിക്കുക എന്ന ബുദ്ധിമുട്ടേറിയ ജോലിയാണ് അണിയറയില്‍ ഉള്ളവര്‍ക്കുള്ള വെല്ലുവിളി. അതില്‍ അവര്‍ എത്ര മാത്രം വിജയിക്കുന്നു എന്നതാണ് അത്തരം ചിത്രങ്ങളുടെ വിധി നിര്‍ണയിക്കുന്നത്. അങ്ങനെ , തിരശ്ശീലക്കു മുന്നിലും പിന്നിലും ഉള്ളവരുടെ ഒരു ബല പരീക്ഷണമാണ് സാഹിത്യാ ധിഷ്ടിത ചിത്രങ്ങള്‍. പലപ്പോഴും ഈ മത്സരത്തില്‍ കാണികള്‍ തന്നെയാണ് വിജയിക്കാറുള്ളത്. കാരണം, അതിരുകളില്ലാത്ത ഭാവനാ ലോകത്തില്‍ സൃഷ്ടിക്കപെടുന്ന സംകല്‍പ്പങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന് നല്‍കുക എന്നത് തീര്‍ത്തും ദുഷ്കരമാണ്. കൂടാതെ, ചിലപ്പോഴെങ്കിലും, സംവിധായകനെക്കാലും, ഛായാ ഗ്രാഹകനെക്കാലും കഴിവുള്ളവനാണ് കാഴ്ചക്കാരന്. പുതിയ ചിത്രത്തില്‍ , ഷേര്‍ ലോക്ക് ഹോംസിനെ അവതരിപ്പിക്കുന്ന റോബര്‍ട്ട് ഡൌണി കഥാ പാത്രത്തിനോടു നീതി പുലര്‍ത്തുമോ എന്ന് സംശയമാണ്. കാരണം ചിത്രത്തിന്റെ ട്രിലരില്‍ കാണുന്ന ഹോംസ്, വായനക്കാരന്റെ മനസ്സിലുള്ള ഹോംസിന്റെ രൂപവുമായി യോജിക്കാന്‍ സാദ്ധ്യത തീരെ കുറവാണ്. കഴുകന്റെ കൊക്ക് പോലുള്ള വളഞ്ഞ മൂക്കും, കൂര്‍ത്ത മുഖവുമുള്ള, വളരെ ശാന്തനായ നീണ്ടു മെലിഞ്ഞ ഹോംസിനെയല്ല ട്രൈ ലരില്‍ കാണുന്നത്. തമാശക്കാരനും, ഉത്സാഹിയുമായ ജൈംസ് ബോണ്ടിനെയാണ് ഡൌണി ഓര്‍മ്മിപ്പിക്കുന്നത്. ചിലപ്പോള്‍, ക്രിസ്റൊഫെര്‍ നോലാന്‍ ബാറ്റ് മാന്‍ സിനിമയില്‍ ചെയ്തത് പോലെ, ഹോംസിനെ പൊളിച്ചെഴുതുകയാണ് സംവിധായകനായ ഗേ റിച്ച്ചിയുറെ ശ്രമമെന്ന് തോന്നുന്നു. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതാകുമോ എന്ന് കാത്തിരുന്നു കാണാം.
പുതിയ സിനിമയുടെ ട്രൈ ലര്‍ ഇവിടെ.
പിന് വാതില്‍: ഹോംസിന്റെ വേഷത്തില്‍ ജോണി ദെപ്പ് ആയിരുന്നുവെങ്കില്‍ ??
( അടുത്തത്: ഗിസ്സെപ്പേ ടോര്നാ ടോരിന്റെ ഇറ്റാലിയന്‍ ചിത്രം: മെലിന .)