ചേരുവകള്:
1. മഹാഭാരതം- ബാലരമ അമര്ചിത്രകഥ പരുവത്തില് ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒരു കഷ്ണം.
3. നാനാ പടേക്കര്, നസുറുദ്ദീന് ഷാ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള് - ഒരു ടീസ്പൂണ്‍.
4. ഒരു ഭാവവും മുഖത്തുവരാത്ത അര്ജുന് രാംപാല് : മുടി
നീട്ടിവളര്ത്തിയത് ഒന്ന്
മുലകുടി മാറാത്ത രാഷ്ട്രീയക്കാരന്‍ രണ്‍ബീര്‍: ഒന്ന്
കത്രീന (മുഖ്യമന്ത്രിയായാലും വൃത്തിയായി സാരിയുടുക്കാനറിയാത്തത്) :
ഒന്ന്
മനോജ് വാജ്പേയി : കൂളിംഗ് ഗ്ലാസ് വച്ചത് ഒന്ന്
അജയ് ദേവ്ഗണ്‍ (വേസ്റ്റ് ആയിപ്പോയത്): ഒന്ന്
പേരറിയാത്ത വിദേശ നടി : ചൊമന്നു തുടുത്തത് ഒന്ന് (മമ്മിയോടൊപ്പം)
5. വെള്ള ടാറ്റ സുമോ, മറ്റു കാറുകള് : ആവശ്യത്തിന്
6. ചുംബനരംഗങ്ങളും കിടപ്പറ രംഗങ്ങളും(സ്വവര്‍ഗരതി കാണിക്കുന്നതാണെങ്കില് വിശേഷം): അനാവശ്യത്തിന്
7. രണ്‍ബീര്‍, കാറ്റ് തുടങ്ങിയവരുടെ വായില്‍ കൊള്ളാത്ത വിധത്തിലുള്ള കൂതറ പ്രസംഗങ്ങള് : മൂന്നു നാലെണ്ണം
8. കളഞ്ഞു പോയ കുട്ടിയെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയാന്‍ ഉപകരിക്കുന്ന തുണി : മുപ്പതുകൊല്ലം പഴക്കമുള്ള, ചുവപ്പ് നിറത്തിലുള്ളതു ഒന്ന്.
9. പാഞ്ചാലിവസ്ത്രാക്ഷേപം : ഒന്ന് - കിട്ടാനില്ലെങ്കില് ബാറില് നടത്തുന്ന ഒരു കാബറെ ഡാന്സ് മതിയാകും.
തയ്യാറാക്കേണ്ട വിധം:
ആദ്യം ഗംഗാജലം കൊണ്ട് നന്നായി കഴുകിയ ചട്ടി അടുപ്പില് വച്ചു ചൂടാക്കുക. ചട്ടി നന്നായി ചൂടായി തുടങ്ങുമ്പോള് ഒരു നുള്ള് നസുറുദ്ദീന് ഷാ ഇട്ടു വഴറ്റിയെടുക്കുക. വിഭവത്തിന്നു വലിയ സുഗന്ധമൊന്നും ഉണ്ടാവില്ലെങ്കിലും കണ്ടുനില്ക്കുന്നവര്‍ക്ക് തുടക്കത്തില്‍ അല്പം കൊതിയുണ്ടാക്കാന് ഈ വിശേഷദ്രവ്യം ഉപകരിക്കും. വിഭവത്തിന്റെ പാചക വിധി മിക്കവാറും അമര്ചിത്രകഥയില് പറയുന്ന പരമ്പരാഗതരീതിയില് തന്നെയാണ് ചെയ്യുക. ആദ്യമേതന്നെ നസുരുദീന് ഷാ ഇട്ടു വഴറ്റിയ ചട്ടിയില് മുഖ്യമന്ത്രിയുടെ മകളെ അല്പം മഴവെള്ളം ചേര്‍ത്തു ഇളക്കുക. ഒരു ആണ്കുഞ്ഞ് ഉണ്ടായി വരുമ്പോള് ചേരുവ എട്ടില് പറഞ്ഞിരിക്കുന്ന തുണി കൂട്ടിയെടുത്തു അല്പം നാനാപടേക്കര് ചേര്‍ത്തു പുഴയിലൊഴുക്കുക. പിന്നെ ചട്ടി നന്നായി കഴുകി വയ്ക്കുക.
ഉണങ്ങിയ ചട്ടിയില് കുടുംബ രാഷ്ട്രീയം ചെറു ചൂടില്‍ വറുത്തെടുക്കുക. മന്ത്രിപുത്രിയെ അനിയന്‍ നേതാവ് ചേര്‍ത്തു കല്യാണം കഴിപ്പിച്ചു വയ്ക്കുക. തുടര്‍ന്ന് ചേട്ടന്‍ നേതാവ്, അനിയന് നേതാവ് എന്നിവരെ വിറകാക്കി നന്നായി അടുപ്പ് കത്തിക്കുക. ചേട്ടന് നേതാവ് നന്നായി കത്തി സ്ട്രോക്ക് വന്നു അന്ധനാവുമ്പോള് സോറി ഒരു വശം തളര്‍ന്നു പോകുമ്പോള് അനിയനെ പിടിച്ചു പാര്‍ട്ടി പ്രസിഡണ്ടാക്കി ചട്ടിയിലിടുക. ചേട്ടന്‍ നേതാവിന്റെ മകന് മനോജ് വാജ്പയി (വില്ലന് പരുവത്തില് മീശ പിരിച്ചത്), അജയ് ദേവഗണ്ണിനോട് ചേര്‍ത്തു നന്നായി കുഴച്ചെടുക്കുക . അമര്ചിത്രകഥയില് പറഞ്ഞിരിക്കുന്നത് ആയുധ പരിശീലനശാലയില് വച്ചു മിക്സ് ചെയ്യണമെന്നാണെങ്കിലും ഇക്കാലത്ത് അത് കിട്ടാനില്ലാത്തതിനാല് പാര്‍ട്ടി മീറ്റിങ്ങില് വച്ച് കുഴച്ചാല് മതിയാകും. കൊട്ടാരം ബെന്‍സ് ഡ്രൈവറുടെ മകനായ കബടികളിക്കാരന് ദേവ്ഗണ്ണിനു അല്പം ദളിത് മേല്പ്പൊടി ചാറ്റുന്നത് നന്നായിരിക്കും. അനിയന്‍ നേതാവിന്‍റെ മകന്‍ രാംപാല്‍ തിളപ്പിച്ചെടുത്ത് വാങ്ങി വയ്ക്കണം. അടുത്തതായി അനിയന് രണ്‍ബീര്‍ കപൂര്, (മൂക്കാത്തത്, അമേരിക്കയില് നിന്നും കൊണ്ടുവന്നത്) നന്നായി കഴുകിയെടുക്കുക. പിന്നെ വിദേശ വിഭവമായ ഗോഡ്ഫാദറില് മൈക്കേല്‍ കോര്‍ലിഫ്ലവര്‍ ചേര്‍ക്കുന്ന മാതിരി അര്‍ജുന്‍ രാംപാലില്‍ പതുക്കെ ചേര്ത്തിളക്കുക. രാംപാല്‍ തുടക്കത്തില് ഇത്തിരി നന്നായിരിക്കുമെങ്കിലും പേടിക്കണ്ട കാര്യമില്ല. മൂന്നു നാല് സീനിന്റെ ചൂട് തട്ടുമ്പോഴേക്കും പരമ ബോറായിക്കോളും. കൂടെ പശു ചാണകമിടുന്ന ഭാവത്തില് ഇരിക്കുന്ന കത്രീനയെയും ചേര്ത്തിളക്കാം.
ദേവ്ഗണ്‍, മനോജ് വാജ്പയി എന്നീ ചേരുവകള് നന്നായി മിക്സായി കഴിയുമ്പോള് അനിയന്‍ നേതാവിനെ പുറത്തെടുത്തു വെടിവച്ചു കൊല്ലുക. തുടര്‍ന്ന് ചട്ടിയില് കിടക്കുന്നത് ആകെ അലങ്കോലമാകുന്ന വിധത്തില് നന്നായി കൂട്ടിയിളക്കുക. കൂടെ അയര്‍ലണ്ടില്‍ നിന്നും വന്നതെന്ന് പറയുന്ന ചൊമന്ന നടിയെയും ചേര്ത്തിളക്കാം. അല്പനേരം ഈ മിശ്രിതം ചൂടാറിയതിനു ശേഷം രാംപാല്‍ മറ്റൊരു ചട്ടിയില്‍ പകര്‍ന്നുവയ്ക്കുക. രണ്‍ബീര്‍, നാനാപടേക്കര്‍ തുടങ്ങിയ കഷണങ്ങള് രാംപാലില്‍ ചേര്‍ക്കുക. രണ്‍ബീറിനെ ചൊമന്ന നടിയോടൊത്തും, രാംപാലിനെ കത്രീനയോടോത്തും അനാവശ്യത്തിന് ചുംബനരംഗങ്ങളും കിടപ്പറ രംഗങ്ങളും ചേര്‍ത്തു മൊരിച്ചെടുക്കുക.
അടുത്തതായി രണ്ടു ചട്ടികളിലായി പകര്‍ന്നു വച്ചിരിക്കുന്ന വിഭവങ്ങള് തെരഞ്ഞെടുപ്പ് എണ്ണയില് വറുത്തെടുക്കണം. അതിനു മുന്‍പായി, ഗോഡ്ഫാദര് കഷണത്തില് ബാക്കി വന്നിരിക്കുന്ന പീസ് ചേര്‍ത്തു, ചൊമന്ന നടിയെയും രാംപാലിനെയും ഒരു കാര്‍ബോംബില്‍ ഇട്ടു പൊട്ടിക്കുക. കാര്‍ബോംബ് നന്നായി പൊട്ടി കഴിഞ്ഞു നാട്ടില് ഓണത്തിന് ഘോഷയാത്രയില് കാണുന്ന നിശ്ചല ദൃശ്യം പരുവത്തില് ആവുന്നതുവരെ കാത്തിരിക്കുക. പിന്നെ അതെ ചട്ടിയില്, തുടക്കത്തില് നസുറുദ്ദീന് ഷാ ചേര്‍ത്തു വഴറ്റിയ മന്ത്രിപുത്രിയെയും ചുവന്ന തുണി കൂട്ടിയെടുത്ത അജയ് ദേവ്ഗണ്ണിനെയും ചേര്‍ത്തിളക്കുക. വികാര വിക്ഷോഭത്തോടെ കുന്തീ- കര്‍ണന്‍ ഡയഗോലുകള് വിതറുമ്പോള്‍ ചിരിക്കാനും കൂവാനും മറക്കരുത്. പിന്നീട് ഫാഷന് റാമ്പില് നടക്കുന്നത് പോലെ കത്രീനയെ രാഷ്ട്രീയ റാലിയില് അങ്ങോട്ടും ഇങ്ങോട്ടും രണ്ടു ചാല് നടത്തിക്കുക. പാര്‍ട്ടി പ്രസിഡണ്ട് ആണെങ്കിലും സാരിയുടുക്കുമ്പോള് ആലില വയര് വെളിയില് കാണിക്കാന് മറക്കരുത്.
അവസാനമായി എല്ലാ ചേരുവകളും ഒന്നിച്ചെടുത്ത് ഒരു ഫാക്ടറിയില് ഇട്ട് വഴറ്റുക. രണ്ടു മൂന്നു ഗീതാ വചനങ്ങളില് മുക്കിയെടുത്ത നാനാ പടേക്കര് ചേര്‍ത്തു വച്ച രണ്‍ബീര്‍ കപൂര്‍ എടുത്തു മനോജ്- അജയ് മിശ്രിതത്തില് രണ്ടു വെടിയുണ്ട, ഒരു കാര്‍ ആക്സിഡന്റ് എന്നിവ ചേര്ക്കുക. അതോടെ അജയ്-മനോജ് മിക്സ് ഫ്ലാറ്റായിക്കോളും. തുടര്‍ന്ന് എല്ലാം ഒന്ന് ആറി തണുക്കുവാന് അഞ്ചു മിനുട്ട് കാത്തു നില്ക്കുക. അപ്പോഴേക്കും പുതിയ മുഖ്യമന്ത്രിയായ കത്രീന പ്രസവിക്കാറാകും. നമ്മുടെ കൂതറ അവിയല് ഇതാ തയ്യാറായി കഴിഞ്ഞു.
ഇനി, വനിതാ മുഖ്യമന്ത്രി പ്രസവിക്കാന് പോകുന്നതിനു മുമ്പേ രാജനീതി എന്ന ഈ കൂതറ വിഭവം ചൂടോടെ വിളമ്പാം.
ഹൃദയത്തെ കുറിച്ചു രണ്ടു കവിതകള്‍
-
1. ഹൃദയത്തിലെ വീര്‍പ്പുമുട്ടെല്ലാം ഒരു കൈതോക്കില്‍ നിറച്ച്, നെറ്റിയുടെ
ഇടതുഭാഗത്ത് ചേര്‍ത്തുവച്ച്, ആയിരം ചിലന്തിക്കുട്ടികള്‍ വലനെയ്യുന്ന വലിയ
ചിലന്തിമുട്ടയ...
14 years ago
ഹഹ കഷ്ടപാടാനല്ലോ വിഭവം ഒണ്ടാക്കാന്‍... ടേസ്റ്റ് ആണേ ഒട്ടും ഇല്ല താനും
ReplyDelete“കളഞ്ഞു പോയ കുട്ടിയെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയാന്‍ ഉപകരിക്കുന്ന തുണി : മുപ്പതുകൊല്ലം പഴക്കമുള്ള, ചുവപ്പ് നിറത്തിലുള്ളതു ഒന്ന്“
ReplyDeleteഹഹഹഹ് ഇതാണ്, ഇതു തന്നെയാണ് അതിലെ മഹാ(പാരത)സമ്പവം :D
ഹ..ഹ..ഹ....അപാരം !!! കലക്കന്‍ റിവ്യൂ !!!
ReplyDelete:),well done !
ReplyDelete..
ReplyDeleteഹിഹിഹിഹിഹി..
കളഞ്ഞു പോയ കുട്ടിയെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയാന്‍ ഉപകരിക്കുന്ന തുണി : മുപ്പതുകൊല്ലം പഴക്കമുള്ള, ചുവപ്പ് നിറത്തിലുള്ളതു ഒന്ന്..
കത്രീനക്ക് ആരേലും മുയ്മനാനിറ്റ് സാരി കൊടുത്താലല്ലെ ഉടുത്ത് പഠിക്കാനാവൂ.. ;)
അല്ല കൊടുത്താലും ഓള് മാണ്ടാന്നെ പറയൂ.
..
Thanks Rosh
ReplyDeleteഇതെന്തായാലും നന്നായി. ദേവ്ഗന്‍ ഫാനായ എന്നെ ഈ പരമ ബോറില്‍ നിന്നും രക്ഷിച്ചതിനു നന്ദി. നാട്ടിലെ ഏകദേശം 350 രൂപ ബാങ്കിലിടാന്‍ സഹായിച്ചതിന് നന്ദി..എല്ലാറ്റിനും നന്ദി..
ReplyDeleteഹിന്ദി സിനിമാ ലോകത്തുനിന്ന്
ReplyDeleteഎന്നാണാവോ
ഒരു അര്‍ത്ത്സത്യയും, മണ്ഡിയു, മിര്‍ച്ചി മസാലയും
സ്പര്‍ശും ഉണ്ടാവുക
കാത്തിരിക്കാം....
:)
ReplyDeleteനന്നായി.....
ReplyDelete